സംവിധാനം പൃഥ്വിരാജ് രചന മുരളി ഗോപി
പൃഥ്വിരാജും മുരളി ഗോപിയും ഒരുമിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ടൈസണ്‍ എന്നു പേരിട്ടു.
മലയാളത്തിന് പുറമെ കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു. മുരളി ഗോപിയുടെ രചനയിലാണ് ടൈസണ്‍ ഒരുങ്ങുന്നത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത് ആദ്യമാണ്. കെ.ജി എഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കെ ജി എഫ് കേരളത്തില്‍ വിതരണം ചെയ്തത് പൃഥ്വരാജ് പ്രൊഡക്ഷന്‍സാണ്.ടൈസണിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജും മുരളി ഗോപിയും സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചു.പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന് പൂര്‍ത്തിയായശേഷമായിരിക്കും ടൈസണ്‍ ആരംഭിക്കുക. എമ്ബുരാന്റെ രചന കഴിഞ്ഞ ദിവസം മുരളി ഗോപി പൂര്‍ത്തിയാക്കിയിരുന്നു. ടൈസണെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. മുരളി ഗോപിയുടെ രചനയില്‍ എത്തുന്ന എട്ടാമത്തെ ചിത്രമാണ് ടൈസണ്‍.