ഫ്രാന്‍സിലെ സെയിന്റ് ഇറ്റിയെനിലുള്ള ഇറ്റാലിയന്‍ റസ്റ്ററന്റാണ് കഫേ റോസ്സിനി. ഇവിടെ രുചികരമായ പിസ്സ ഉണ്ടാക്കുന്നത് ഷെഫ് പൗലോ ദിമിത്രിയോ ആണ്.
കൊതിയൂറുന്ന പിസ്സയ്ക്ക് പേരുകേട്ട റസ്റ്ററന്റാണ് കഫേ റോസ്സിനി.
റസ്റ്ററന്റ് ഫെയ്മസായതോടെ റസ്റ്ററന്റ് ഉടമ പിസ്സ ഷെഫിനെ പുകഴ്ത്തി ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഒപ്പം അദ്ദേഹത്തിന്റെ ഒരു ചിത്രവും വെച്ചു. പിന്നീടാണ് കഥയില്‍ ട്വിസ്റ്റുണ്ടാകുന്നത്. ഇന്റര്‍പോള്‍ അടക്കം കഴിഞ്ഞ 16 വര്‍ഷമായി അന്വേഷിച്ചു കൊണ്ടിരിക്കുന്ന കൊടും ക്രിമിനല്‍ എഡ്ഗാര്‍ഡോ ഗ്രെക്കോ ആയിരുന്നു കൊതിയൂറുന്ന പിസ്സ ഉണ്ടാക്കുന്ന ഷെഫ്.