MORE

    പത്താംക്ലാസ് പാസായത് കോപ്പിയടിച്ച്‌; വിവാദമായി കര്‍ണാടക മന്ത്രിയുടെ പരാമര്‍ശം

    Date:

    ബംഗളൂരു: പത്താം ക്ലാസ് പരീക്ഷ കോപ്പിയടിച്ചാണ് പാസ്സായതെന്ന് കര്‍ണാടക മന്ത്രി ബി. ശ്രീരാമുലു. കോപ്പിയടി എന്നവിഷയത്തില്‍ പിച്ച്‌.ഡി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ബെല്ലാരിയില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് ശ്രീരാമുലുവിന്‍റെ വിവാദ പരാമര്‍ശം.

    ‘ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ് ട്യൂഷന്‍ ടീച്ചര്‍ എല്ലാ ദിവസവും എന്നെ അപമാനിക്കുമായിരുന്നു. ഞാന്‍ പത്താംക്ലാസ് പാസ്സായപ്പോള്‍ ടീച്ചര്‍ അത്ഭുതപ്പെട്ടു. പത്താംക്ലാസ് പരീക്ഷയില്‍ കോപ്പിയടിച്ച്‌ വിജയിച്ചു എന്നുമാത്രമല്ല, പരീക്ഷസമയത്ത് കോപ്പിയടി എന്ന വിഷയത്തില്‍ പിച്ച്‌.ഡി തന്നെ നടത്തിയെന്നും ഞാന്‍ അവരോട് പറഞ്ഞു.’-ശ്രീരാമുലു പറഞ്ഞു.

    ശ്രീരാമുലുവിന്‍റെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ നിരവധിപേര്‍ രംഗത്തെത്തി. കര്‍ണാടക ആദിവാസി ക്ഷേമ മന്ത്രിയാണ് ശ്രീരാമുലു. നേരത്തെ, സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിന് കോണ്‍ഗ്രസ് നേതാവ് കെ.ആര്‍ രമേശ് കുമാറിനെ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....