മലപ്പുറം: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച രണ്ടുകേസുകളില്‍ മൂന്നുപേരെ റിമാന്‍ഡ് ചെയ്തു.
2022 ജൂണ്‍മാസത്തിലും പിന്നീട് പലതവണയും കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ഇല്ലിക്കല്‍ സെയ്തലവി (60), കോയാമു (60), അബ്ദുല്‍ഖാദര്‍ (50) എന്നിവരെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.
സ്കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന കുട്ടിയെ സ്വന്തം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും അശ്ലീലവീഡിയോ കാണിച്ചുവെന്നുമാണ് കേസ്. ഇതേ കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് മറ്റൊരുകേസ്. വേങ്ങര പൊലീസ് ഇന്‍സ്പെക്ടര്‍ എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരു