അഭിമുഖങ്ങളില്‍ മറയില്ലാതെ സംസാരിക്കുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. തനിക്ക് മനസില്‍ തോന്നുന്ന കാര്യങ്ങള്‍ പറയുന്നതിനും ചോദിക്കുന്നതിനും ഷൈന്‍ മടികാണിക്കാറില്ല.
അതുകൊണ്ട് തന്നെ യുട്യൂബില്‍ ഏപ്പോഴും ട്രെന്റിങാകുന്ന അഭിമുഖങ്ങളില്‍ ഏറെയും ഷൈന്‍ ടോം ചാക്കോയുടേതാണ്. മാത്രമല്ല ചെറുതോ വലുതോയെന്ന് നോക്കാതെ എല്ലാ സിനിമകളുടെ പ്രമോഷനും അഭിമുഖങ്ങള്‍ നല്കുന്ന ഒരേയൊരു നടനും ഒരു പക്ഷെ ഷൈന്‍ ടോം ചാക്കോ മാത്രമായിരിക്കും.