MORE

    പഞ്ചാബി ഭാഷ പ്രോത്സാഹിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച്‌ കര്‍ണാടകയില്‍ നിന്നുള്ള അധ്യാപകന്‍

    Date:

    ചണ്ഡീഗഡ്: 47കാരനായ ഒരു അധ്യാപകന്‍ പഞ്ചാബില്‍ ചുറ്റിനടന്ന് പഞ്ചാബി ഭാഷയില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കടയുടമകളോടും ബിസിനസ്സ് ഉടമകളോടും ആവശ്യപ്പെടുകയാണ്.

    കര്‍ണാടകയിലെ ബിജാപൂര്‍ ജില്ലക്കാരനായ പണ്ഡിറ്റ് റാവു ധരേന്നവറാണ് ഇങ്ങനെ പഞ്ചാബ് മുഴുവന്‍ ചുറ്റിനടക്കുന്നത്.

    2003ലാണ് റാവു അധ്യാപന ജോലിക്കായി ചണ്ഡീഗഡില്‍ എത്തിയത്. നിലവില്‍ ചണ്ഡീഗഢിലെ ബിരുദാനന്തര ബിരുദ ഗവണ്‍മെന്റ് കോളജില്‍ അസി. പ്രഫസറാണ് റാവു.

    മാതൃഭാഷയോടുള്ള ബഹുമാന സൂചകമായി മറ്റ് ഭാഷകള്‍ക്കൊപ്പം പഞ്ചാബിയിലും പ്രധാനമായി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള ബഹുജന പ്രസ്ഥാനത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കഴിഞ്ഞ നവംബറില്‍ ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് റാവു ഇങ്ങനെയൊരു ശ്രമം ആരംഭിച്ചത്.

    പഞ്ചാബി അക്ഷരമാലയുടെ പ്ലക്കാര്‍ഡ് പിടിച്ചാണ് റാവു കടകള്‍ തോറും നടക്കുന്നത്. ‘അവര്‍ മാതൃഭാഷയ്ക്ക് അര്‍ഹമായ ബഹുമാനം നല്‍കണമെന്നും കടകളുടെ പേരുകള്‍ പഞ്ചാബിയില്‍ എഴുതണമെന്നുമാണ് ഞാന്‍ അവരോട് പറയുന്നത്’ -റാവു പറഞ്ഞു. ഇതിനോടകം ഞാന്‍ ഖന്ന, ലുധിയാന, മോഗ, പട്യാല, രാജ്പുര, മൊഹാലി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഗുരുദാസ്പൂര്‍, പത്താന്‍കോട്ട്, ഫിറോസ്പൂര്‍ തുടങ്ങിയ നഗരങ്ങളും സന്ദര്‍ശിക്കും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    തന്റെ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷില്‍ പ്രാവീണ്യം കുറവാണെന്ന് മനസ്സിലാക്കിയ ശേഷമാണ് താന്‍ പഞ്ചാബി പഠിച്ചതെന്ന് റാവു പറയുന്നു. ‘ചണ്ഡീഗഡില്‍ വന്നപ്പോള്‍ എനിക്ക് പഞ്ചാബിയെക്കുറിച്ച്‌ ഒന്നും അറിയില്ലായിരുന്നു. ഞാന്‍ ഇംഗ്ലീഷിലാണ് പഠിപ്പിച്ചിരുന്നത്. പിന്നീട് പഞ്ചാബി പഠിക്കാനും വിദ്യാര്‍ഥികളെ അവരുടെ മാതൃഭാഷയില്‍ പഠിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു’ -റാവു പറഞ്ഞു.

    റാവു സിഖ് മതഗ്രന്ഥമായ ‘ജാപ്ജി സാഹിബ്’ കന്നഡ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സമ്ബന്നമായ പഞ്ചാബി സാഹിത്യവും കവിതകളും നോവലുകളും മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കര്‍ണാടകയിലെ പോലെ പഞ്ചാബിലും ഒരു വിവര്‍ത്തന കേന്ദ്രം വേണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....