ധനുഷ് ചിത്രം തിരുച്ചിന്ദ്രമ്ബലം നൂറുകോടി ക്ളബില്‍ ഇടം നേടി. റിലീസ് ചെയ്തു പത്തുദിവസം പിന്നിടുമ്ബോഴാണ് ചിത്രം നേട്ടം കൊയ്യുന്നത്. ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാവുകയാണ് തിരുച്ചിന്ദ്രമ്ബലം.
ആഗസ്റ്റ് 18 ന്് റിലീസ് ചെയ്ത ചിത്രം മിത്രന് ജവാഹറാണ് സംവിധാനം ചെയ്തത്. യാരടി നീ മോഹിനി, കുട്ടി, ഉത്തമ പുത്രന് എന്നീ ചിത്രങ്ങള്‍ ക്കുശേഷം ധനുഷും മിത്രന് ജവാഹറും ഒരുമിക്കുന്ന ചിത്രം കൂടിയാണ്.
റാഷിഖന്ന, പ്രിയഭവാനിശങ്കര്, നിത്യ മേനോന്, പ്രകാശ് രാജ് എന്നിവരാണ് മറ്റു താരങ്ങള്‍. സണ്‍പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധിമാരന് ആണ് നിര്‍മ്മാണം. അനിരുദ്ധ് സംഗീത സംവിധാനം ഒരുക്കി.