അടുത്ത ഷെഡ്യൂളും മണാലിയില്‍
നിവിന്‍ പോളിയെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന താരം എന്നചിത്രത്തില്‍ സായ് പല്ലവിയും.
നിവിന്‍ പോളിയുടെ പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മലര് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സായ് പല്ലവി. പ്രേമത്തിനുശേഷം നിവിനും സായ് പല്ലവിയും ഒരുമിക്കുകയാണ്. മണാലിയില്‍ ആയിരുന്നു താരത്തിന്റെ ആദ്യഷെഡ്യൂള്‍ . അടുത്ത ഷെഡ്യൂള്‍ മാര്‍ച്ച് അവസാനം മണാലിയില്‍ ആരംഭിക്കാനാണ് തീരുമാനം.
തുടര്‍ന്ന് കൊച്ചിയിലും ചിത്രീകരണം ഉണ്ടാകും. പത്തൊമ്ബതാം നൂറ്റാണ്ടിലൂടെ മലയാളത്തിലേക്ക് എത്തിയ തെന്നിന്ത്യന്‍ താരം കയാദു ലോഹര്‍ ആണ് താരത്തില്‍ മറ്റൊരു നായിക. വിനയ് ഫോര്‍ട്ട്, നിഖില വിമല്‍, കൃഷ്ണ ശങ്കര്‍ , നമിത കൃഷ്ണന് എന്നിവരും താരനിരയിലുണ്ട്. കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിവേക് രഞ്ജിത് രചന നിര്‍വഹിക്കുന്നു.
കിളി പോയി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്നു വിവേക്.പ്രദീഷ് എം. വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രാഹുല്‍ രാജ് ആണ് സംഗീത സംവിധാനം. പോളി ജൂനിയര്‍ പിക്ചേഴ്സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം.അതേസമയം ദുബായില്‍ ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് നിവിന്‍. മമിത ബൈജുവും ആര്‍ഷ ബൈജുവുമാണ് നായികമാര്‍.