മുംബൈ: മുംബൈയിലെ അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ്.
നവംബര്‍ മൂന്നിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടി പിളര്‍പ്പിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.
അന്ധേരിയില്‍ നിന്നുള്ള എംഎല്‍എയായിരുന്ന രമേഷ് ലട്കെയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മരിച്ച എംഎല്‍എയുടെ ഭാര്യ റുതുജ ലട്കെയെ ശിവസേന മത്സരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.