MORE

    നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് ഷിന്‍ഡെയെ നീക്കി

    Date:

    മുംബൈ: 21 എംഎല്‍എമാര്‍ക്കൊപ്പം ഗുജറാത്ത് സൂറത്തിലെ ഹോട്ടലിലേക്ക് മാറിയ ഏകനാഥ് ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് പുറത്താക്കി.

    ഏക്നാഥ് ഷിന്‍ഡെയെ മാറ്റി പുതിയ നിയമസഭാ കക്ഷി നേതാവായി ശിവസേനയുടെ സെവ്രി എംഎല്‍എ അജയ് ചൗധരിയെ നിയമിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

    എന്നാല്‍ ഇതിന് പിന്നാലെ പ്രതികരണവുമായി ഷിന്‍ഡെ രംഗത്ത് വന്നു. ‘ഞങ്ങള്‍ ബാലാസാഹിബിന്റെ അടിയുറച്ച ശിവസൈനികരാണ് . ബാലാസാഹിബ് നമ്മെ പഠിപ്പിച്ചത് ഹിന്ദുത്വമാണ് .. ബാലാസാഹിബിന്റെ ചിന്തകളെയും ധര്‍മ്മവീര്‍ ആനന്ദ് ദിഘെ സാഹിബിന്റെ ആശയങ്ങളെയും അധികാരത്തിനുവേണ്ടി ഞങ്ങള്‍ ഒരിക്കലും ചതിച്ചിട്ടില്ല,’- ഷിന്‍ഡെ ട്വീറ്റ് ചെയ്തു.

    അതേസമയം, ഏക്നാഥ് ഷിന്‍ഡെയെ കാണാന്‍ ശിവസേന പ്രതിനിധികള്‍ തീരുമാനിച്ചു. മുതിര്‍ന്ന ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത സഹായിയും സംഘത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്.

    ശിവസേന നേതാവും മഹാരാഷ്ട്ര നഗരവികസന മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ ഉള്‍പ്പടെ ശിവസേനയുടെ 21 എംഎല്‍എമാരാണ് ഗുജറാത്ത്, സൂററ്റിലെ ഹോട്ടലിലേക്ക് മാറിയത്. ഇവരെ ഫോണില്‍ ബന്ധപ്പെടാനാകുന്നില്ല. ഇവിടെ അധികാരം പിടിക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷന്‍ താമര’യാണ് നടക്കുന്നതെന്നാണ് വിവരം.

    എംഎല്‍എമാര്‍ സൂറത്തിലെ ലേ മെറിഡിയന്‍ ഹോട്ടലിലാണ് ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ഗുജറാത്ത് പോലീസ് സുരക്ഷ ശക്തമാക്കി. ആരെയും ഹോട്ടലിനകത്തേക്ക് കടത്തിവിടുന്നില്ല. ഗുജറാത്തിലെ ആഭ്യന്തരസഹമന്ത്രി ഹര്‍ഷ് സാംഗ്വി, ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ എന്നിവരും ശിവസേന എംഎല്‍എമാര്‍ താമസിക്കുന്ന ആഡംബര ഹോട്ടലിലുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....