ഗുവാഹത്തി: മണിപ്പൂരില്‍ നിതീഷ് കുമാറിന്റെ ജെഡിയുവിലെ അംഗങ്ങളായ അഞ്ച് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു.ജെഡിയു എംഎല്‍എമാരായ ജോയ്കിഷന്, എന്‍ സനാത്തെ, മുഹമ്മദ് അചാബുദ്ദീന്‍, മുന്‍ ഡിജിപി എല്‍.എം.
ഖൗട്ടെ, താങ്ജം അരുണ്‍കുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
നിയമസഭാ സെക്രട്ടറി കെ.മേഘജിത്ത് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.ജെഡിയുവിന് ആകെ ഏഴ് എംഎല്‍എമാരാണ് മണിപ്പൂരിലുണ്ടായിരുന്നത്. അതില്‍ അഞ്ച് പേരാണ് ബിജെപിയില്‍ ചേര്‍ന്നത്.9 വര്‍ഷത്തിനിടെ രണ്ടാം തവണയും ബിഹാറില്‍ ബിജെപിയെ പാതിവഴിയില്‍ കൈവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് മണിപ്പൂരില്‍ നിതീഷിന്റെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്.അഞ്ച് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് സ്പീക്കര്‍ അംഗീകാരം നല്‍കിയതായി മണിപ്പുര്‍ നിയമസഭാ സെക്രട്ടറി കെ.മേഘജിത്ത് സിങ് അറിയിച്ചു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍നിന്ന് ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിനു മുന്‍പ് 2020ല്‍ അരുണാചല്‍ പ്രദേശില്‍ ആകെയുള്ള ഏഴ് ജെഡിയു എംഎല്‍എമാരില്‍ ആറു പേര് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
അരുണാചലില്‍ ശേഷിച്ചിരുന്ന ഏക ജെഡിയു എംഎല്‍എയും പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ 38 സീറ്റുകളില്‍ മത്സരിച്ചാണ് ജെഡിയു ആറ് സീറ്റുകളില്‍ വിജയിച്ചത്.