ഔറംഗബാദ്: നടുറോഡില്‍ ബോയ്ഫ്രണ്ടിനുവേണ്ടി അടികൂടി പെണ്‍കുട്ടികള്‍. മഹാരാഷ്ട്രയിലെ പൈത്താന്‍ ജില്ലയിലാണ് സംഭവം.
17 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ ആണ്‍കുട്ടിയുടെ പേരില്‍ പൊതുസ്ഥലത്ത് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായി പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാവിലെ പൈത്താനിലെ തിരക്കേറിയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെണ്‍കുട്ടികളിലൊരാള്‍ ആണ്‍കുട്ടിയുമായി ബസ് സ്റ്റാന്‍ഡില്‍ എത്തിയെന്നും ഇതറിഞ്ഞ മറ്റൊരു പെണ്‍കുട്ടിയും സ്ഥലത്തെത്തിയെന്നും ഇയാള്‍ പറഞ്ഞു.
പെണ്‍കുട്ടികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അത് സംഘര്‍ഷത്തിലേക്ക് നീങ്ങി. വഴക്കിനിടെ ആണ്‍കുട്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെണ്‍കുട്ടികളെ ഒടുവില്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കൗണ്‍സിലിങ്ങിന് ശേഷം വിട്ടയച്ചു.