നടിയെ ആക്രമിച്ച കേസില്‍ ജൂലൈ 31നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി.
ഓഗസ്റ്റ് നാലിന് കേസ് വീണ്ടും പരിഗണിക്കുമ്ബോള്‍ വിചാരണ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശം. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
കേസ് പുരോഗതി സംബന്ധിച്ച് എല്ലാതവണയും ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണക്കോടതി ജഡ്ജി അയയ്ക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ റിപ്പോര്‍ട്ടിലും മൂന്ന് മാസം സാവകാശം ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും കോടതി വ്യക്തമാക്കി.