MORE

    നടന്‍ വിശാലിന്റെ വീടിന് നേരെ കല്ലേറ്; ചുവന്ന കാറിലെത്തിയ സംഘം… സിസിടിവി ദൃശ്യം പുറത്ത്

    Date:

    ചെന്നൈ: തമിഴ് നടന്‍ വിശാലിന്റെ വീടിന് നേരെ ആക്രമണം. ചുവന്ന കാറിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

    താരത്തിന്റെ മാനേജര്‍ ഹരികൃഷ്ണല്‍ അണ്ണാ നഗര്‍ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. വിശാലിന്റെ വീട്ടില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

    ചുവന്ന കാറിലെത്തിയ സംഘം ആക്രമണം നടത്തുന്നതും വേഗത്തില്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട് എന്നാണ് വിവരം. എന്നാല്‍ ആരാണ് ആക്രമണം നടത്തിയത്, എന്തിനാണ് ആക്രമണം നടത്തിയത് എന്നീ കാര്യങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. വിശാലിന് ശത്രുക്കളുണ്ടോ, അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലെ ഇടപാടുകള്‍, മൊബൈലിലേക്ക് വന്ന കോളുകള്‍ എന്നിവയെല്ലാം പോലീസ് പരിശോധിച്ചുവരികയാണ്.

    തിങ്കളാഴ്ച രാത്രിയാണ് അണ്ണനഗറിലെ വീടിന് നേരെ കല്ലേറുണ്ടായത്. ഈ വേളയില്‍ താരം വീട്ടിലില്ലായിരുന്നു. പുതിയ സിനിമയുടെ ഷൂട്ടിങിന്റെ ഭാഗമായി ചെന്നൈയ്ക്ക് പുറത്താണ് താരം എന്നാണ് വിശാലുമായി ബന്ധമുള്ളവര്‍ പറയുന്നത്. തെന്നിന്ത്യയിലെ പ്രധാന നടനാണ് വിശാല്‍. മാത്രമല്ല, തമിഴ് സിനിമാ താരസംഘടനയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....