ഡല്‍ഹി: ദേശീയ ജി.എസ്.ടി നികുതി പരിഷ്കരണകമ്മിറ്റി ഇന്ന് ഓണ്‍ലൈനായി യോഗം ചേരും. സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാലും അംഗമാണ്.
അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന അന്തിമ റിപ്പോര്‍ട്ടിന് കമ്മിറ്റി ഇന്ന് രൂപം നല്‍കും.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയാണ് കമ്മിറ്റി അധ്യക്ഷന്‍. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ജി.എസ്.ടി നഷ്ടപരിഹാരം ഈ മാസം നിറുത്താനിരിക്കെ നികുതി പരിഷ്കരണ കമ്മിറ്റി റിപ്പോര്‍ട്ടിന് ഏറെ പ്രധാന്യമുണ്ട്. സംസ്ഥാനങ്ങളുടെ നികുതിവരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശകള്‍ക്കാവും കമ്മിറ്റി മുന്‍ഗണന നല്‍കുകയെന്നാണ് സൂചന. എന്നാല്‍ ഇതുമൂലം അവശ്യസാധനങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാകുമെന്ന ആശങ്കയുമുണ്ട്.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന റിസര്‍വ് ബാങ്കിന്റെയും സാമ്ബത്തിക വിദഗ്ധരുടേയും റിപ്പോര്‍ട്ടുകളും കമ്മിറ്റി പരിഗണിക്കും.