ഡല്‍ഹി : ദേവദാസിസമ്ബ്രദായം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളമുള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മിഷന്.
നിരോധിച്ചിട്ടും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേവദാസിസമ്ബ്രദായം തുടരുന്നുണ്ടെന്ന മാധ്യമവാര്‍ത്തകളെത്തുടര്‍ന്നാണ് കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കും കമ്മിഷന് കത്തയച്ചത്. ആറാഴ്ചയ്ക്കകം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ നോട്ടീസിന് മറുപടിനല്‍കണം. വനിത-ശിശു വികസന മന്ത്രാലയം, സാമൂഹ്യനീതി മന്ത്രാലയം സെക്രട്ടറിമാര്‍ക്കും കമ്മിഷന് നോട്ടീസയച്ചിട്ടുണ്ട്.