ലക്നോ: ദീപാവലി ആഘോഷിക്കാനായി യാത്രതിരിച്ച ഉത്തര്‍പ്രദേശില്‍ നിന്നുള്ള 15 തൊഴിലാളികള്‍ ബസ് അപകടത്തില്‍ മരിച്ചു.
40 പേര്‍ക്ക് പരുക്കേറ്റു. മധ്യപ്രദേശിലെ സുഹാഗി പഹാരിക്കടുത്ത റെവ എന്ന സ്ഥലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ട്രക്കിലിടിച്ചാണ് അപകടം.
നൂറോളം പേരാണ് ബസ്സിലുണ്ടായിരുന്നത്. യു.പിയിലെ ഖൊരക്പൂറിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. യു.പിയിലെ തൊഴിലാളികളാണ് യാത്രക്കാരില്‍ അധികവും. മധ്യപ്രദേശിലെ കത്നിയില്‍ നിന്നാണ് ബസ് പുറപ്പെട്ടത്. പരുക്കേറ്റവര്‍ സമീപത്തെ ആശുപത്രികളില്‍ ചികില്‍സയിലാണെന്ന് റെവ പൊലിസ് സൂപ്രണ്ട് നവനീത് ഭാസിന് അറിയിച്ചു.