തെലുങ്കിലെ പ്രമുഖ നടന് യു കൃഷ്ണം രാജു (83) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ടോളിവുഡില്‍ റെബല്‍ സ്റ്റാര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ബാഹുബലി താരം പ്രഭാസിന്റെ അമ്മാവന് കൂടിയാണ് കൃഷ്ണം രാജു. 1966ല്‍ തെലുങ്ക് സിനിമയില്‍ സജീവമായിരുന്നു കൃഷ്ണം രാജു.
പ്രഭാസിന്റെ തന്നെ രാധേ ശ്യാമിലാണ് അവസാനമായി കൃഷ്ണം രാജു വേഷമിട്ടത്.