അഖിലേന്ത്യാ സെവൻസില്‍ ESSA ബെയ്സ് പെരുമ്ബാവൂരിന് രണ്ടാം കിരീടം. ഇന്ന് തൃത്താല അഖിലേന്ത്യാ സെവൻസില്‍ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തെ മറികടന്നാണ് ബെയ്സ് പെരുമ്ബാവൂര്‍ കിരീടം നേടിയത്.
ടോസിന്റെ ഭാഗ്യമായിരുന്നു ഇന്ന് കിരീട ജേതാവിനെ തീരുമാനിച്ചത്. മത്സരത്തില്‍ ഗോള്‍ പിറന്നിരുന്നില്ല. മഴ കാരണം പ്രതികൂല സാഹചര്യത്തില്‍ ആണ് ഇന്ന് കളി നടന്നത്.