തിരുവനന്തപുരം: വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നിഖിത എന്ന 26-കാരിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. നിലവിളക്ക് കൊണ്ട് നിഖിതയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.