തമിഴ് നടന് അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തുനിവിലെ രംഗങ്ങള്‍ അനുകരിച്ച് തമിഴ്നാട്ടില്‍ വീണ്ടും മോഷണശ്രമം.
തിരിപ്പൂര് ജില്ലയിലാണ് കളിതോക്കുമായി ബാങ്കിലെത്തി കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. അതേസമയം, ബാങ്കില്‍ ഇടപാടിനെത്തിയ വയോധികന് പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. തിരിപ്പൂരിലെ തന്നെ ഒരു പോളിടെക്നിക്ക് വിദ്യാര്‍ഥിയായ സുരേഷ് പര്‍ദ്ദയും മുഖമൂടിയുമണിഞ്ഞാണ് ധാരാപുരത്തെ ബാങ്കിലെത്തിയത്. കൈയില്‍ സ്വന്തമായി നിര്‍മിച്ച കളിതോക്കും , ബോബും ഉണ്ടായിരുന്നു.
തുടര്‍ന്ന് തോക്ക് ചൂണ്ടി ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും ഭീഷണിപ്പെടുത്തി. തുനിവിലെ രംഗങ്ങള്‍ അനുകരിച്ച് സിനിമ സ്റ്റയില് മോഷണമായിരുന്നു പദ്ധതി. ഇതിനിടെ പ്രതിയുടെ കൈയിലുള്ള കളിത്തോക്ക് തോക്ക് താഴെക്ക് വീണു. ഇതെടുക്കാന്‍ കുനിയവെ അതെ സിനിമ സ്റ്റൈലില്‍ ബാങ്കില്‍ ഇടപാടിനെത്തിയ വയോധികന് ഇയാളുടെ മേല്‍ ചാടി വീഴുകയായിരുന്നു.
മല്പ്പിടുത്തത്തിനോടുവില് പ്രതിയുടെ കൈ വയോധികന് പിടിച്ചുകെട്ടി. തുടര്‍ന്ന് പൊലീസില്‍ വിവരമറിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഓണ്‍ലൈനില്‍ വീഡിയോകള്‍ കണ്ടാണ് ഇയാള്‍ കളിത്തോക്കും വ്യാജബോംബും നിര്‍മ്മിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രതിയുമായി മല്പിടുത്തം നടത്തുന്നതിനിടെ വയോധികന് നിസാരമായി പരിക്കേറ്റിരുന്നു. തുനിവ് പ്രചോദനമാക്കി കഴിഞ്ഞ മാസം ദിണ്ഡിഗലിലും മോഷണ ശ്രമം നടന്നിരുന്നു.