ഡല്‍ഹി ഐ.ഐ.ടി വിദ്യാര്‍ഥി വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍. നാലാംവര്‍ഷ ബിടെക് വിദ്യാര്‍ഥിയായ പനവ് ജയിന് (23) ആണ് മരിച്ചത്.
ഈസ്റ്റ് ഡല്‍ഹിയിലെ വിവേക് വിഹാര്‍ ഏരിയയിലെ വീട്ടിലായിരുന്നു കുടുംബത്തോടൊപ്പം പനവ് താമസിച്ചിരുന്നത്. വ്യായാമംചെയ്യുന്ന കമ്ബിയില്‍ തൂങ്ങിയനിലയില്‍ രക്ഷിതാക്കളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മകന് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ചികിത്സിച്ചിരുന്നതായും വിദ്യാര്‍ഥിയുടെ പിതാവ് പോലീസിനോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.