MORE

    ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ ര​ണ്ട് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ കേ​സ്

    Date:

    സാ​ഗ​ര്‍: ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ലെ ര​ണ്ട് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ കേസെടുത്ത് പോലീസ്.​ സ​ത്ന എം​എ​ല്‍​എ സി​ദ്ധാ​ര്‍​ഥ് കു​ശ്‌​വാ​ഹ, അ​നു​പ്പൂ​ര്‍ എം​എ​ല്‍​എ സു​നീ​ല്‍ സ​റ​ഫ് എ​ന്നി​വ​ര്‍​ക്കെ​തി​ര​യാ​ണ് കേസെടുത്തിരിക്കുന്നത്.

    32 വ​യ​സു​കാ​രി​യാ​യ യു​വ​തിയുടെ പരാതിയിലാണ് പോലീസ് നടപടി. വെ​ള്ളി​യാ​ഴ്ച രാ​ത്രി രേ​വ​യി​ല്‍ നി​ന്ന് ഭോ​പാ​ലി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന രേ​വാ​ഞ്ച​ല്‍ എ​ക്സ​പ്ര​സ് എ​ച്ച്‌ 1 കോ​ച്ചി​ലാ​ണ് പരാതിക്കാസ്പദമായ സം​ഭ​വം ന​ട​ന്ന​ത്. ക​ത്നി സ്റ്റേ​ഷ​നി​ല്‍ നി​ന്ന് അ​ര്‍​ധ​രാ​ത്രി​യോ​ടെ ട്രെ​യി​നി​ല്‍ ക​യ​റി​യ നേ​താ​ക്ക​ള്‍ എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യി യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ കൈ​യി​ല്‍ ക​ട​ന്നു​പി​ടി​ച്ചെ​ന്നും ത​ങ്ങ​ളോ​ടൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്നു​മാ​ണ് ആ​രോ​പ​ണം. യാ​ത്ര​ക്കാ​ര്‍​ക്ക് ശ​ല്യ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ല്‍ ഇ​വ​ര്‍ ഉ​ച്ച​ത്തി​ല്‍ സം​സാ​രി​ച്ചെ​ന്നും പ​രാ​തി​ല്‍ പറയുന്നു.

    യു​വ​തി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​നാ​യ ഭ​ര്‍​ത്താ​വ് റെ​യി​ല്‍​വേ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. സാ​ഗ​ര്‍ സ്റ്റേ​ഷ​നി​ല്‍ കാ​ത്തു​നി​ന്ന പോ​ലീ​സ് സം​ഘം നേ​താ​ക്ക​ള്‍​ക്കെ​തി​രെ ഐ​പി​സി 354-ാം വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. അതേസമയം, ആ​രോ​പ‌​ണം തെ​റ്റാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട നേ​താ​ക്ക​ള്‍, ത​ങ്ങ​ള്‍ യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും വി​ള​ക്കു​ക​ള്‍ മ​ങ്ങി​യ പ്ര​കാ​ശ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ചാ​ണ് ഭ​ക്ഷ​ണം ക​ഴി​ച്ച​തെ​ന്നും അ​റി​യി​ച്ചു. യു​വ​തി​യു​ടെ കൈ​യി​ല്‍ ക​ട​ന്നു​പി​ടി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസും അറിയിച്ചു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....