തിരുവനന്തപുരം: എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത് ഇന്ത്യയെ ഞെട്ടിക്കുന്നതാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്.ഇനിയം 26 ശതമാനം കൂടി ഓഹരികള്‍ വാങ്ങാം എന്ന വാഗ്ദാനം കൂടി അദാനി ഗ്രൂപ്പ് മുന്നോട്ടുവച്ചിരിക്കയാണ്.
ജനാധിപത്യത്തെ നോക്കുകുത്തിയാക്കുകയും പ്രച്ഛന്ന ഫാസിസത്തിലേയ്ക്കു നീങ്ങുകയും രാജ്യത്തിന്റെ മതനിരപേക്ഷപാരമ്ബര്യം തകര്‍ക്കുകയും നാടിനെ വര്‍ഗ്ഗീയഭ്രാന്തിലേയ്ക്കു നയിക്കുകയും ചെയ്യുന്ന മോദി സര്‍ക്കാരിനെതിരെ ധീരമായി നിലകൊള്ളുന്ന ഒരു ചാനലിനെയാണ് മോദി സര്‍ക്കാരുമായി ദുരൂഹമാംവിധം പങ്കുപറ്റുന്ന കോര്‍പ്പറേറ്റ് രാക്ഷസന് അദാനി കൈയടക്കുന്നതെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.