നടന് പൃഥ്വിരാജ് സുകുമാരന്‍ മാധ്യമപ്രവര്‍ത്തകയായ സുപ്രിയ മേനോനെ വിവാഹം കഴിക്കുകയാണെന്ന വാര്‍ത്ത ആരാധകര്‍ക്ക് പോലും ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല.
ഇതിലും നല്ലൊരു സുന്ദരിയെ പൃഥ്വിയ്ക്ക് കിട്ടില്ലായിരുന്നോ എന്ന ചോദ്യമാണ് എല്ലായിടത്ത് നിന്നും ഉയര്‍ന്ന് വന്നത്. പിന്നീട് സുപ്രിയയെ പോലൊരു പെണ്ണ് തന്നെയാണ് പൃഥ്വിരാജിന് ചേര്‍ന്നവളെന്ന് കാലം എഴുതി ചേര്‍ത്തു.
വാക്കുകള്‍ വ്യക്തമായി ഉപയോഗിച്ച് സംസാരിച്ച് ആരാധകരെ കൈയ്യിലെടുക്കാന്‍ സുപ്രിയ മേനോന് സാധിക്കുമെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. താരപത്നിയുടെ ഓരോ അഭിമുഖങ്ങളിലും വലിയ രീതിയിലാണ് വൈറലാവുന്നതും. ഏറ്റവും പുതിയതായി ധന്യ വര്‍മ്മയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ തന്റെ ജീവിതത്തിലെ ഏറ്റവും ഹൊറിബിളായ നിമിഷത്തെ പറ്റി സുപ്രിയ സംസാരിച്ചിരുന്നു.