ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
ദുരിതമേഖലയില്‍ നിന്ന് പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഏത്രയും പെട്ടെന്ന് ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. വിള്ളലുണ്ടായ കെട്ടിടങ്ങളില്‍ അപകട സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് കൊടും തണുപ്പാണ് അനുഭവപ്പെടുന്നതിനാല്‍ ഇത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ്. സുരക്ഷ മുന്‍നിര്‍ത്തി പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ പലരും ക്യാമ്ബുകളിലേക്ക് മാറാന്‍ കൂട്ടാക്കിയിട്ടില്ല.നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസത്തെ കുറിച്ച് വിശദപഠനം നടത്തുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. കെ മിശ്രയാകും വിദഗ്ധ സമിതിയെ നയിക്കുക.