ഇന്നലെ പരിശീലകനായി ജോസഫ് ഗൊമ്ബവുവിനെ നിയമിച്ച ഒഡീഷ ഇന്ന് ഫസ്റ്റ്-ടീം അസിസ്റ്റന്റ് കോച്ചും ഫുട്ബോള്‍ ഡെവലപ്മെന്റ് ഹെഡ് ആയും ജാക്കോബോ റമല്ലോ വരേലയെ എത്തിച്ചു.
ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. യുവേഫ പ്രോ ലൈസന്‍സുള്ള പരിശീലകനായ ജാക്കോബോ മുമ്ബ് അഡ്ലെയ്ഡ് യുണൈറ്റഡിന്റെ ഫുട്ബോള്‍ സ്കൂളിന്റെ ഡയറക്ടറുമായിരുന്നു.
യുഡി സാന്താ മാര്‍ട്ട, ക്ലബ് ഡിപോര്‍ട്ടീവോ നവേഗ തുടങ്ങിയ പ്രമുഖ സ്പാനിഷ് ക്ലബ്ബുകളില്‍ അദ്ദേഹം ടെക്നിക്കല്‍ ഡയറക്ടര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡ് ഫൗണ്ടേഷന്റെ നിരവധി സമ്മര്‍ ക്യാമ്ബുകളിലും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. മുമ്ബും ഒഡീഷ എഫ് സിക്ക് ഒപ്പം വരേല പ്രവര്‍ത്തിച്ചിട്ടുണ്ട്.