മലയാളത്തില്‍ ആദ്യ 100 കോടി കളക്ഷന്‍ നേടിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പുലിമുരുകന്. 2016 ല്‍ മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ ചിത്രം അതുവരെയുള്ള മലയാളത്തിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തി കുറിച്ചിരുന്നു.
മോഹന്‍ലാലിന്റെ അത്യുഗ്രന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നായ പുലിമുരുകന് തീര്‍ത്ത ഓളം ഇന്നും നിലനില്‍ക്കുന്നുണ്ട്.
ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. അതില്‍ തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമായി അജാസിന്റെ കുഞ്ഞു പുലിമുരുകന്. ഡി4 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അജാസിന് അന്ന് 11 വയസായിരുന്നു പ്രായം. റിയാലിറ്റി ഷോയിലെ പ്രകടനമാണ് അജാസിന് സിനിമയിലേക്കുള്ള വാതില്‍ തുറന്നത്. സിനിമ പുറത്തിറങ്ങി കഴിഞ്ഞപ്പോള്‍ അജാസും വലിയ താരമായി മാറി.