ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാനായി നിയമിച്ചു.
തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ബുധനാഴ്ച അദ്ദേഹം ചുമതലയേല്‍ക്കുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
2023 ജൂലൈ ആറിന് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ വിരമിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് ഷിയോ കുമാര്‍ സിങ് ആക്ടിങ് ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 1961ല്‍ ജനിച്ച പ്രകാശ് ശ്രീവാസ്തവ 1987ല്‍ അഭിഭാഷകനായി എൻറോള്‍ ചെയ്തു. സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്തു. 2008ല്‍ മധ്യപ്രദേശ് ഹൈകോടതി ജഡ്ജിയായി നിയമിതനായി. 2010 ജനുവരി 15ന് സ്ഥിരം ജഡ്ജിയായി. 2021 ഒക്ടോബര്‍ 11 മുതല്‍ 2023 മാര്‍ച്ച് 30വരെ കൊല്‍ക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്നു.