MORE

    ജനങ്ങള്‍ പ്രാണഭയത്താല്‍ നില്‍ക്കുമ്ബോള്‍ വിദേശത്ത് ഉല്ലാസ യാത്ര നടത്തുന്ന പിണറായി വിജയന്‍ ആധുനിക നീറോയാണ്; വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

    Date:

    ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് എതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി.മുരളീധരന്‍. ജനങ്ങള്‍ പ്രാണഭയത്താല്‍ നില്‍ക്കുമ്ബോള്‍ മുഖ്യമന്ത്രി ഉല്ലാസയാത്രയിലാണ്. റോം കത്തിയെരിയുമ്ബോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ആധുനിക നീറോയാണ് പിണറായി വിജയനെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

    സംസ്ഥാനം മൂന്ന് ലക്ഷം കോടി രൂപയുടെ കടബാധ്യതയില്‍ നില്‍ക്കുമ്ബോള്‍ മുഖ്യമന്ത്രി മകളും കൊച്ചുമക്കളുമായിട്ട് കുടുംബസമേതം മറ്റുമന്ത്രിമാരോടൊപ്പം യൂറോപ്പില്‍ കറങ്ങിനടക്കുകയാണ്. വീണ്ടും ജനങ്ങള്‍ അധികാരത്തിലേറ്റി എന്നുള്ളത് ജനങ്ങളെ ദ്രോഹിക്കാനുള്ള ലൈസന്‍സ് അല്ല. ആരാണ് വിദേശയാത്രയുടെ ചെലവ് വഹിക്കുന്നതെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും വി മുരളീധരന്‍ പറഞ്ഞു

    വിദേശകാര്യങ്ങള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണ്. സംസ്ഥാനം ഏതെങ്കിലും കരാറില്‍ ഒപ്പിടാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയെന്ന്പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ?. ധാരണാപത്രത്തില്‍ ഒപ്പിട്ടുവെന്നുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ വരുന്നത് ഗതികേടാണെന്നും മുരളീധരന്‍ പറഞ്ഞു. വിദേശത്തെ ഏതെങ്കിലു റിക്രൂട്ടിങ് ഏജന്‍സിയുമായി നോര്‍ക്ക എന്താ ധാരണപത്രം ഒപ്പിട്ടിണ്ടുണാവാം. അല്ലാതെ വിദേശസര്‍ക്കാരുമായി സംസ്ഥാനം ഒരു കരാറിലും ഒപ്പിട്ടിട്ടില്ല. കഴിഞ്ഞ ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ 7500 കോടിയുടെ വിദേശനിക്ഷേപം ഉത്തര്‍ പ്രദേശില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ യുപി മുഖ്യമന്ത്രി ഇതുവരെ വിദേശത്തുപോയിട്ടില്ല. അതിനാവശ്യമായ സംവിധാനങ്ങള്‍ അവിടെ ഒരുക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് മുരളീധരന്‍ പറഞ്ഞു.

    വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച കാര്യങ്ങളല്ല നടന്നത്. കുടുംബത്തെ കൊണ്ടു പോകുമെന്ന് അറിയിച്ചിട്ടില്ല. വിദേശരാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുമെന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ യാത്രച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നാണ് അറിയിച്ചതെന്നും മുരളീധരന്‍ പറഞ്ഞു. നിക്ഷേപമോ, തൊഴിലവസരമോ ലക്ഷ്യമിട്ടല്ല മുഖ്യമന്ത്രി വിദേശത്ത് പോയത്. ഔദ്യോഗിക യാത്ര എന്ന് പറഞ്ഞ് വിദേശത്തുപോകുന്ന മുഖ്യമന്ത്രി ആ രാജ്യത്തെ സര്‍ക്കാരുമായി ഏതെല്ലാം കരാറില്‍ ഒപ്പിട്ടുവെന്ന് പറയാന്‍ തയ്യാറാവണം. അദ്ദേഹം നടത്തിയ ഔദ്യോഗിക യാത്ര എന്തിന് വേണ്ടിയാണ്?. കേരളത്തിലെ ജനങ്ങളുടെ ചെലവില്‍ ഉല്ലാസയാത്ര നടത്തുന്നതിനോടാണ് തനിക്ക് എതിര്‍പ്പ്, ഇത് രാഷ്ട്രീയ ആരോപണമല്ലെന്നും, ഉല്ലാസയാത്രയല്ലെങ്കില്‍ വിദേശത്ത് എന്തെല്ലാം ധാരണപത്രത്തില്‍ ഒപ്പിട്ടുവെന്ന് പറയേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്നും മുരളീധരന്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....