ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകളുടെ വിലവര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്.
പുതുവര്‍ഷത്തില്‍ ജനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ആദ്യ പുതുവത്സര സമ്മാനമാണ് ഇതെന്ന് കോണ്‍ഗ്രസ് ട്വീറ്റില്‍ അഭിപ്രായപ്പെട്ടു.
വാണിജ്യ സിലിണ്ടറുകളുടെ വില 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതൊരു തുടക്കം മാത്രമാണെന്നും കോണ്‍ഗ്രസ് നവമാധ്യമക്കുറിപ്പില് വിമര്‍ശിച്ചു.