യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് ആവേശജയം. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത നാല് ഗോളിനാണ് പറങ്കിപ്പട തകര്‍ത്തത്.
എവേ ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ഡീഗോ ഡാലോറ്റ്(രണ്ട്), ബ്രൂണോ ഫെര്‍ണാണ്ടസ്, ഡീഗോ ജോട്ട എന്നിവരാണ് പോര്‍ച്ചുഗലിനായി ഗോളുകള്‍ നേടിയത്.
അതേസമയം മറ്റൊരു പോരാട്ടത്തില്‍ കരുത്തരായ സ്പെയിന് തോല്‍വി ഏറ്റുവാങ്ങി. സ്വിറ്റ്സര്‍ലന്‍ഡാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്പെയിനെ തോല്‍പ്പിച്ചത്. സ്പെയിനില്‍ വച്ച് നടന്ന പോരാട്ടത്തില്‍ മാനുവല്‍ അക്കാന്‍ജി, ബ്രീന് എമ്ബോളോ എന്നിവരാണ് സ്വിറ്റ്സര്‍ലന്‍ഡിനായി ഗോളുകള്‍ നേടിയത്. ആതിഥേയരുടെ ആശ്വാസ ഗോള്‍ ജോര്‍ഡി ആല്‍ബയുടെ വകയായിരുന്നു.
മറ്റ് പ്രധാന മത്സരങ്ങളില്‍ സെര്‍ബിയ സ്വീഡനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കും സ്കോട്ലന്ഡ് അയര്‍ലന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും തോല്‍പ്പിച്ചു.