ക്യാംപ് നൗ: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ നിന്ന് സ്പാനിഷ് പ്രമുഖരായ ബാഴ്സലോണ പുറത്തായി. ഇന്ന് നടന്ന മല്‍സരത്തില്‍ ബയേണ്‍ മ്യുണിക്കിനോട് എതിരില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വിയും വഴങ്ങിയാണ് കറ്റാലന്‍സ് പുറത്തായത്.
ഗ്രൂപ്പ് സിയില്‍ നിന്ന് ബാഴ്സ നേരത്തെ പുറത്താവലിന്റെ വക്കിലായിരുന്നു. അവസാന പ്രതീക്ഷയായിരുന്നു ഈ മല്‍സരവും അവര്‍ കൈവിട്ടു. ഇതേ ഗ്രൂപ്പില്‍ ഇന്റര്‍ മിലാന് എതിരില്ലാത്ത നാല് ഗോളിന്റെ ജയം വിക്ടോറിയാ പ്ലസെനെതിരേ നേടിയതോടെ ബാഴ്സയുടെ എല്ലാ പ്രതീക്ഷയും നഷ്ടമാവുകയായിരുന്നു. ഗ്രൂപ്പില്‍ നിന്ന് ബയേണും ഇന്ററും പ്രീക്വാര്‍ട്ടറില്‍ കടന്നു.