തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടിയാണ് നിമിഷ സജയന്. തുടര്‍ന്ന് നിമിഷ വേഷമിട്ട ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, നായാട്ട്, ചോല, മാലിക്ക്,.
ഒരു കുപ്രസിദ്ധ പയ്യന്, ഈട തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും താരം നേടി. ഇതു വരെ സിനിമയില്‍ മേക്കപ്പിട്ടിട്ടില്ലെന്നും അതിനോട് താത്പര്യമില്ലെന്നുമുള്ള നിമിഷയുടെ വാക്കുകളും ചര്‍ച്ചയായിരുന്നു.
ഇപ്പോള്‍ നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് വൈറലായി മാറിയത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണിവ. ഒരു കൈയില്‍ ഐസ് നിറച്ച ഡ്രിങ്കുമായി പുഞ്ചിരിയോടെ ഇരിക്കുന്ന നിമിഷയുടെ ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ഡീപ് വി നെക്കുള്ള ടോപ്പാണ് നിമിഷയുടെ വേഷം. നിമിഷ പുതിയ ചിത്രത്തിലൂടെ ഞെട്ടിച്ചു കളഞ്ഞു എന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
ബിജു മേനോന് നായകനായെത്തിയ ഒരു തെക്കന്‍ തല്ലുകേസ് ആണ് നിമിഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചേരയാണ് നിമിഷയുടെ അടുത്ത പ്രോജക്ട്. റോഷന് മാത്യുവാണ് ചേരയില്‍ നായകനായി എത്തുന്നത്.