ഇന്‍ഡോര്‍: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കേ, സംഘടനയെ ശക്തിപ്പെടുത്താന്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ കോണ്‍ഗ്രസ് മടിക്കില്ലെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്.
ഗെഹ്ലോട്ട്-സച്ചിന് ഭിന്നതയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാജസ്ഥാനിലെ സംഘടന പരമപ്രധാനമാണെന്നു ജയ്റാം രമേശ് പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാഴാഴ്ച ഒരു ടിവി ചാനലുമായുള്ള അഭിമുഖത്തില്‍, സച്ചിന് പൈലറ്റിനെ വഞ്ചകന് എന്നാണു ഗെഹ്ലോട്ട് വിശേഷിപ്പിച്ചത്.