ഇടുക്കി: കെകെ രമയ്ക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എംഎം മണി വീണ്ടും വിവാദ പ്രസംഗവുമായി രംഗത്ത്.ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസുകാരാണെങ്കിലും അദ്ദേഹം തുലയട്ടെ എന്ന് നെഹ്റു അടക്കമുള്ള കോണ്‍ഗ്രസുകാര്‍ വിചാരിച്ചിരുന്നെന്ന് എംഎം മണി പറഞ്ഞു.
കര്‍ഷക സംഘം വിതുര ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്ബോഴായിരുന്നു മണിയുടെ ഈ പരാമര്‍ശങ്ങള്‍. അധികാരം കിട്ടിയപ്പോള്‍ ഗാന്ധിജി അസൗകര്യമായി മാറിയതാണ് ആ ചിന്തയ്ക്ക് പിന്നിലെന്നും അല്ലെങ്കില്‍ ഇന്റലിജന്‍സിന്റെ മുന്നറിയിപ്പുണ്ടായിട്ടും അദ്ദേഹത്തെ കൊന്നത് എങ്ങനെയെന്നും മണി കൂട്ടിച്ചേര്‍ത്തു. ഡികെ മുരളി എംഎല്‍എ ഉള്പെടെയുള്ളവര് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
നേരത്തെ പാക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്ന് കെ ടി ജലീല്‍ എംഎല്‍എ വിശേഷിപ്പിച്ചതും ഏറെ ചര്‍ചയായിരുന്നു. അതിനിടെയാണ് എംഎം മണിയുടെ പ്രസംഗവും പുറത്തുവന്നിരിക്കുന്നത്.