ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണയ്ക്കില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഉറപ്പ്.
ഇക്കാര്യത്തില്‍ കേരളത്തിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ സമീപനത്തില്‍ ഖാര്‍ഗെയ്ക്ക് അതൃപ്തിയുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകളുമായി ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി ദേശീയതലത്തില്‍ പ്രക്ഷോഭത്തിന് സിപിഎം മുന്‍കൈയെടുക്കും. പ്രതിപക്ഷ നേതാക്കളുമായി സീതാറാം യെച്ചൂരി ആശയവിനിമയം ആരംഭിച്ചു.