MORE

    ഖത്തറിലെ നോട്ടപ്പുളളികള്‍; സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കപ്പെത്തിക്കാന്‍ ഡെനിസ് സക്കറിയ എന്ന 25 കാരനാകുമോ?

    Date:

    ലോകകപ്പ് സ്വപ്‌നം കണ്ട് സ്വിറ്റ്‌സര്‍ലന്‍ഡ് ഖത്തറിലേക്ക് ഫളൈറ്റ് പിടിക്കുമ്ബോള്‍ മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ ഡെനിസ് സക്കറിയയും ഉണ്ടാകും.

    ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായ താരം മികച്ച പ്രതിരോധവും മുന്നേറ്റങ്ങള്‍ കൊണ്ടും ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാണ്. ഇന്ന് സ്വിസ് ഫുട്‌ബോളിന്റെ അഭിവാജ്യ ഘടകമാണ് ഈ 25കാരന്‍

    സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ 1996 നവംബര്‍ 20നാണ് ഡെനിസ് ലെമി സക്കറിയ ലാക്കോ ലാഡോയുടെ ജനനം. 2014ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ 19 വയസ്സില്‍ താഴെയുളളവരുടെ ടീമിലൂടെയാണ് ദേശീയ ഫുട്‌ബോള്‍ കരിയറിന്റെ തുടക്കം. തുടര്‍ന്ന് 2016 മുതല്‍ സീനിയര്‍ ടീമിനായി കളിക്കുന്ന ഡെനിസ് 40 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. മൂന്ന് ഗോളും താരം സ്വന്തമാക്കിയിട്ടുണ്ട്.

    ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായ ഡെനിസ് മികച്ച കൗണ്ടര്‍ അറ്റാക്കിങ്ങും മധ്യനിരയിലെ പ്രതിരോധവും കൊണ്ട് ശ്രദ്ധേയനാണ്. ഡ്രിബിളിങ്ങ് മികവും ദൂരെനിന്ന് ഷൂട്ട് ചെയ്യാനും ക്യത്യതയുളള ചെറിയ പാസുകള്‍ നല്‍കാനുമുളള പ്രാഗത്ഭ്യമാണ് മറ്റ് താരങ്ങളില്‍ നിന്ന് ഡെനിസിനെ വ്യത്യസ്തമാക്കുന്നത്. വേഗതയും ബോക്‌സ് ടു ബോക്‌സ് താരമായ ഡെനിസ് പ്രതിരോധ താരമായി കളിക്കുവാനും പ്രാപ്തനാണ്.

    2004ല്‍ സെര്‍വെറ്റ് എഫ്‌സിയിലൂടെയാണ് ഫുട്‌ബോള്‍ കരിയറിന്റെ ആരംഭം. 2015ല്‍ സെര്‍വെറ്റിന്റെ സീനിയര്‍ ടീമിലേക്കെത്തിയ ഡെനിസ് ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും നേടിയിട്ടുണ്ട്. അതേ വര്‍ഷം തന്നെ യങ് ബോയിസിലെത്തിയ താരം 50 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും സ്വന്തമാക്കി. 2017ല്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയാ മൊഞ്ചെന്‍ഗ്ലാഡ്ബാച്ചിലെത്തിയ ഡെനിസ് 125 മത്സരങ്ങള്‍ കളിച്ചു. 11 ഗോളും നേടിയിട്ടുണ്ട്. തുടര്‍ന്ന് 2022ല്‍ യുവന്റസിലേക്ക് കൂടുമാറിയ താരം 11 മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും സ്വന്തമാക്കി. എന്നാല്‍ ഇൗ സീസണില്‍ ചെല്‍സി ഡെനിസിനെ ലോണില്‍ സ്വന്തമാക്കി.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....