മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോയെ കളിക്കാന്‍ ഇറക്കാത്തത് അദ്ദേഹത്തിനോടുള്ള ബഹുമാനം കൊണ്ട് മാത്രം ആണെന്ന് മത്സരശേഷം യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ് വെളിപ്പെടുത്തി.പേശി പരിക്കില്‍ നിന്ന് മുക്തന് ആയി മാര്‍ക്കസ് റാഷ്ഫോര്‍ഡ് തിരിച്ചെത്തിയത് മൂലം റൊണാള്‍ഡോ യുണൈറ്റഡിന്റെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ നിന്ന് പുറത്തായി.
കളിക്കിടെ മാനേജര്‍ ടെന്‍ ഹാഗ് അഞ്ച് മാറ്റങ്ങള്‍ വരുത്തിയെങ്കിലും റൊണാള്‍ഡോ അതിലുണ്ടായിരുന്നില്ല.