MORE

    ക്യാനഡയിലെ സിഖ് ഫൊര്‍ ജസ്റ്റിസ് റഫറണ്ടത്തിന് അനുമതി നല്കരുതെന്ന് ഇന്ത്യ

    Date:

    ന്യൂഡല്‍ഹി: നിരോധിത ഭീകര സംഘടനയായ “സിഖ് ഫോര്‍ ജസ്റ്റിസ്” നവംബര്‍ ആറിന് കാനഡയിലെ ഒന്‍റാറിയോയില്‍ വെച്ച്‌ നടത്തുന്ന “ഖാലിസ്ഥാന്‍ ഹിതപരിശോധന” തടയാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു.

    ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റിനോട് റഫറണ്ടം എന്ന് വിളിക്കപ്പെടുന്ന നടപടി തടയാനും, കനേഡിയന്‍ ഭൂപ്രദേശമോ, സംവിധാനങ്ങളോ ഇന്ത്യന്‍ ജനതയ്‌ക്കെതിരെ വിദ്വേഷം പരത്താനോ അക്രമത്തിന് ആഹ്വാനം ചെയ്യാനോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
    കനേഡയന്‍ തലസ്ഥാനമായ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഒന്‍റാറിയോയിലെ ഗ്ലോബല്‍ അഫയേഴ്‌സ് കാനഡയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ക്ക് ഒരു അറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘ നവംബര്‍ 6 ന് മിസിസാഗയിലെ പോള്‍ കോഫി അരീനയില്‍ നടക്കുന്ന റഫറണ്ടം എന്ന് വിളിക്കപ്പെടുന്ന നിയമവിരുദ്ധ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതില്‍ നിന്നും നിരോധിക്കപ്പെട്ട എസ്‌എഫ്‌ജെ തടയാന്‍ ഇത് ആവശ്യപ്പെടുന്നു.
    സെപ്റ്റംബര്‍ 18-ന് ഒന്‍റാറിയോയിലെ ബ്രാംപ്ടണില്‍ വെച്ച്‌ അത്തരത്തിലുള്ള ഒരു ഹിത പരിശോധന നടത്തിയത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. നിരപരാധികളെ വധിക്കാന്‍ വാദിക്കുന്ന തീവ്രവാദ സംഘടനകളാണ് ഇത്തരം ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഇന്ത്യ കാനഡയെ അറിയിച്ചു.

    പരസ്‌പരം സുരക്ഷയ്ക്കും ദേശീയതാല്‍പ്പര്യത്തിനും ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളുടെ പ്രദേശങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ഇരുരാജ്യങ്ങളും ഉന്നതതലത്തില്‍ സമ്മതിച്ചിട്ടുണ്ടെന്നും ഹൈക്കമ്മീഷന്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. 2022 സെപ്തംബര്‍ 16 ന് ഒരു കുറിപ്പ് മുഖേന ഇത്തരം “ഹിതപരിശോധനകള്‍” അംഗീകരിക്കുന്നില്ലെന്ന് കനേഡിയന്‍ സര്‍ക്കാര്‍ നേരത്തെ ഇന്ത്യയെ രേഖാമൂലം അറിയിച്ചിരുന്നു.

    എന്നാല്‍ ഇന്ത്യന്‍ അപേക്ഷ പരിഗണിക്കാം എന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ പ്രതികരണം. എന്നാല്‍ ലിബറല്‍ നിലപാട് പുലര്‍ത്തുന്ന കാനഡ ഇത്തരം നീക്കങ്ങളെ അഭിപ്രായ സ്വതന്ത്ര്യത്തിന്‍റെ പേരില്‍ നിരോധിക്കാന്‍ സാധ്യത കുറവാണ് എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. അതേ സമയം ഇത്തരം ഹിതപരിശോധന സംഘടിപ്പിക്കുന്നവര്‍ ഇന്ത്യന്‍ സമൂഹത്തെ ധ്രുവീകരിക്കാനും സിഖ് വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കാനും ശ്രമിക്കുകയാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാനഡ സര്‍ക്കാറിനോട് പറയുന്നത്.

    നവംബര്‍ 6 ലെ ഹിതപരിശോധനയില്‍ വോട്ടുചെയ്യാന്‍ നിരോധിത എസ്‌എഫ്‌ജെയുടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്നത്. കാമ്ബസുകളിലേക്ക് രാഷ്ട്രീയം കൊണ്ടുവന്ന് സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനൊപ്പം, മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമമാണെന്നും ഇന്ത്യ ആശങ്ക അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....