MORE

    കോളേജില്‍ പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ ഒളിക്യാമറ വെച്ച വിദ്യാര്‍ത്ഥി പിടിയില്‍; പിടിച്ചത് 1200ലേറെ സ്വകാര്യദൃശ്യങ്ങള്‍

    Date:

    ബംഗളൂരു: കോളേജിലെ പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. ബംഗളൂരു ഹൊസക്കറഹള്ളിയിലെ സ്വകാര്യ കോളേജില്‍ ബിബിഎ വിദ്യാര്‍ഥിയായ ശുഭം എം ആസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    ക്യാമറ സ്ഥാപിക്കുന്നതിനിടെ പെണ്‍കുട്ടികള്‍ ഇയാളെ കാണുകയും തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.

    വിദ്യാര്‍ഥിനികള്‍ ഇയാള്‍ ക്യാമറ വെക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കോളേജില്‍ നിന്നിറങ്ങിയോടുകയായിരുന്നു. പിന്നീടെ സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

    അറസ്റ്റിലായ ശുഭം ആസാദില്‍ നിന്ന് 1200ലേറെ സ്വകാര്യ ദൃശ്യങ്ങളാണ് കണ്ടെടുത്തത്. സുഹൃത്തുക്കള്‍ തമ്മില്‍‌ അടുത്തിടപഴകുന്ന പലദൃശ്യങ്ങളും ഇയാള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത്തരത്തില്‍ രണ്ടായിരത്തിലേറെ ദൃശ്യങ്ങള്‍ ഫോണിലുണ്ടായിരുന്നു.

    പ്രതി മറ്റൊരു മൊബൈല്‍ ഫോണ്‍ കൂടി ഉപയോഗിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....