കര്‍ണൂല്‍: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്റെ റോള്‍ പുതിയ പ്രസിഡന്റ് തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി.
താന്‍ പാര്‍ട്ടിയില്‍ എന്ത് പ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെടുമെന്ന് ഖാര്‍ഗെജി, സോണിയാജി എന്നിവരോട് ചോദിക്കണമെന്ന് രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ഭാരത് ജോഡോ യാത്രയുടെ തെലുങ്കാന പര്യടനത്തിനിടെയാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്.
‘കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അന്തിമ തീരുമാനം പ്രസിഡന്റാണ് എടുക്കുന്നത്; പാര്‍ട്ടിയുടെ മുന്നോട്ടുള്ള നയം അദേഹം തീരുമാനിക്കും’- രാഹുല്‍ വ്യക്തമാക്കി.
രാഹുല്‍ പാര്‍ട്ടിയുടെ മുഖമായി തുടരുന്ന വേളയില്‍ പുതിയ പ്രസിഡന്റിന്റെ റോള്‍ എന്തായിരിക്കുമെന്ന ചോദ്യത്തിന് ഉത്തരമായിയാണ് രാഹുല്‍ ഈ പ്രതികരണങ്ങള്‍ നടത്തിയത്.