ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം ഖാര്‍ഗെയ്ക്ക് വോട്ട് ചെയ്യണമെന്ന് ചില നേതാക്കള്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുകയാണെന്ന് തരൂര്‍ ആവര്‍ത്തിച്ചു. എന്നാല്‍ രഹസ്യ ബാലറ്റില്‍ തനിക്ക് പിന്തുണയുണ്ടെന്നാണ് തരൂരിന്റെ അവകാശവാദം. അതേസമയം, വോട്ടര്‍മാര്‍ സ്വമേധയാ തന്നെ പിന്തുണയ്ക്കുകയാണെന്ന് ഖാര്‍ഗെ അവകാശപ്പെട്ടു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദേശിച്ചത് സോണിയാ ഗാന്ധിയാണെന്ന അഭ്യൂഹങ്ങള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തള്ളി.