ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂര്‍ ഹൈദരബാദിലെത്തി. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി തരൂര്‍ കൂടിക്കാഴ്ച നടത്തും.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്നലെ മാധ്യമങ്ങളുമായി സംവദിച്ചുകൊണ്ട് കാമ്ബയിന് തുടക്കമിട്ടു. നേതാക്കളെ നേരിട്ട് കണ്ട് വോട്ട് ചോദിക്കാനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും തീരുമാനം. തമിഴ്നാട്ടില്‍ നിന്ന് ഇത് ആരംഭിക്കാന്‍ ഖാര്‍ഗെ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളായ ദീപീന്ദര്‍ ഹൂഡാ , നാസീര്‍ , ഗൗരവ് വല്ലഭ് എന്നിവര്‍ ഖാര്‍ഗെയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതിനായി കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവച്ചിരുന്നു.
സൗഹൃദമത്സരമെന്ന് അവകാശപ്പെടുമ്ബോഴും കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആവേശത്തിനും വാശിക്കും ഒരു കുറവുമില്ല. പരസ്പരം ഒളിയമ്ബെയ്ത് ഖാര്‍ഗെയും തരൂരും തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. ഖാര്‍ഗെ വന്നാല്‍ നിലവിലെ രീതി തുടരുകയേ ഉള്ളൂവെന്നും താന്‍ മാറ്റം കൊണ്ടുവരുമെന്നുമാണ് ഇന്നലെ തരൂര്‍ പറഞ്ഞത്. കൂടിയാലോചനകള്‍ നടത്തി തീരുമാനമെടുക്കുന്നതാണ് തന്റെ രീതിയെന്ന് വ്യക്തമാക്കിയ ഖാര്‍ഗെ പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരനല്ല താനെന്നും തിരിച്ചടിച്ചു.
നോമിനിയെന്ന പ്രചരണം നിലനില്‍ക്കെ എല്ലാവരുടെയും പിന്തുണയിലാണ് മത്സരിക്കുന്നതെന്ന് പറഞ്ഞെങ്കിലും ഒപ്പം ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങള്‍ നടപ്പാക്കുമെന്നും ഖാര്‍ഗെ പറഞ്ഞു .അതേസമം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നാതാണ് നല്ലതെന്ന് താന്‍ തരൂരിനോട് അഭിപ്രായപ്പെട്ടതായും ഖാര്‍ഗെ വെളിപ്പെടുത്തിയിരുന്നു.