കൊച്ചി: കോണ്‍ഗ്രസിന്റെ പരിപാടികള്‍ എകെജി സെന്ററില്‍ നിന്ന് തീരുമാനിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
പലസ്തീൻ ഐക്യദാര്‍ഢ്യ റാലി ആദ്യം നടത്തിയത് മുസ്ലീം ലീഗാണ്. അതിനും ആഴ്ചകള്‍ക്ക് ശേഷമാണ് സിപിഐഎം പരിപാടി നടത്തിയത്. വേദി സംബന്ധിച്ച് ശാശ്വത പരിഹാരമുണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു.
ആലുവ വിധി ആശ്വാസമെന്ന് പറയുന്നില്ല. നീതി ന്യായ വ്യവസ്ഥയില്‍ ആളുകളുടെ വിശ്വാസം വര്‍ധിക്കും. കുട്ടികളുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന വേണം. പലയിടത്തും അപകടകരമായ അവസ്ഥ ഉണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പൂര്‍ണമായ പരിരക്ഷ നല്കാൻ സര്‍ക്കാരിന് കഴിയണമെന്നും വിഡി സതീശൻ പറഞ്ഞു.