സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് മുതല്‍ സംയുക്ത പ്രതിഷേധ പരിപാടികള്‍ നടത്തും. ഏപ്രില്‍ മാസത്തെ ശമ്ബളം മുഴുവനായി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇന്ന് മുതല്‍ പ്രതിക്ഷേധത്തിനിറങ്ങുന്നത്.
കഴിഞ്ഞ മാസത്തെ ശമ്ബളം മുഴുവനും മെയ് അഞ്ചിനു മുന്‍പ് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായ സാഹചര്യത്തിലാണ് ജീവനക്കാര്‍ സമര നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഏപ്രില്‍ മാസത്തെ ശമ്ബളം ഗഡുക്കളായാണ് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ ഒന്നാം ഗഡു നല്‍കിയിട്ടുണ്ട്. രണ്ടാം ഗഡുവാണ് മുടങ്ങിയിരിക്കുന്നത്. സിഐടിയു, ടിടിഎഫ് സംഘടനകള്‍ ചീഫ് ഓഫീസിനു മുന്നില്‍ ഇന്ന് മുതല്‍ സമരം ആരംഭിക്കും. ബിഎംഎസിന്റെ നേതൃത്വത്തില്‍ എട്ടാം തീയതി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍, രണ്ടാം ഗഡു ശമ്ബള വിതരണത്തിന് ധനവകുപ്പ് പണം അനുവദിച്ചിട്ടില്ല. ഇതിനായി 50 കോടി രൂപ കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു