MORE

    കെ.എം.ഷാജിയുടെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം കണ്ടുകെട്ടാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍

    Date:

    കോഴിക്കോട്: മുന്‍ എം.എല്‍.എ കെ.എം.ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

    അഴിമതി നിരോധന നിയമപ്രകാരം 47,35,500 രൂപ കണ്ടുകെട്ടാനാണ് ഉത്തരവ്. പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഷാജി സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച കോഴിക്കോട് വിജിലന്‍സ് കോടതി തള്ളിയിരുന്നു.

    അഴീക്കോടിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത തുക കണക്കില്‍പ്പെടാത്തതാണെന്നും അതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം കണ്ടുകെട്ടണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. വിജിലന്‍സിന്‍റെ ആവശ്യം പരിഗണിച്ചാണ് നടപടി. പണത്തിന്‍റെ ഉറവിടം ഹാജരാക്കാന്‍ ഷാജിക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ വിജിലന്‍സ് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച്‌ പണം കണ്ടുകെട്ടാന്‍ തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു.

    കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്ലിലെ ഡെപ്യൂട്ടി സൂപ്രണ്ടിനെയാണ് പണം കണ്ടുകെട്ടാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം കോഴിക്കോട് വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഷാജിയുടെ തീരുമാനം.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....