MORE

    കൂടുതല്‍ സഹകരണ സംഘങ്ങള്‍ക്ക് ജൻഔഷധി കേന്ദ്രങ്ങള്‍ നടത്താൻ അനുമതി നല്‍കും; ജനുവരി 8ന് ഡല്‍ഹിയില്‍ മെഗാ കോണ്‍ക്ലേവ്

    Date:

    ന്യൂഡല്‍ഹി: ജനുവരി 8ന് ന്യൂഡല്‍ഹി വിഗ്യാൻ ഭവനില്‍ നടക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ മെഗാകോണ്‍ക്ലേവില്‍ അമിത് ഷാ അദ്ധ്യക്ഷനാകും.

    നാഷണല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ച്‌ സഹകരണ മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതല്‍ പ്രാഥമിക വായ്പാ സംഘങ്ങള്‍ക്ക് ജൻ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള അനുമതി നല്‍കുന്നതിന്റെ ഭാഗമായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

    നാഷണല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷൻ സഹകരണമന്ത്രാലയവുമായി ചേര്‍ന്ന് നടത്തുന്ന പരിപാടിയില്‍ സഹകരണ മന്ത്രാലയത്തില്‍ നിന്നുള്ള വിവിധ ഉദ്യോഗസ്ഥരും സഹകരണ സംഘങ്ങളുടെ രജിസ്ട്രാര്‍മാരും പങ്കെടുക്കും.

    ഇതുവരെ 4400 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 2300 സഹകരണ സംഘങ്ങള്‍ക്ക് അനുമതി ലഭിക്കുകയും ചെയ്തു.നിലവില്‍ 149 ജൻഔഷധി കേന്ദ്രങ്ങള്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനറിക് മരുന്നുകള്‍ 50 മുതല്‍ 90 ശതമാനം വരെ വിലക്കിഴിവിലാണ് ജൻഔഷധി കേന്ദ്രങ്ങള്‍ വില്‍ക്കുന്നത്. 2000 ത്തിലധികം ജനറിക് മരുന്നുകളും 300 ലധികം സര്‍ജിക്കല്‍ ഉപകരണങ്ങളും ജൻഔഷധി കേന്ദ്രങ്ങളിലൂടെ ലഭ്യമാകും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....