MORE

    കുരങ്ങുപനി മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ ശൃംഘല; കോവിഡ് വൈകി പ്രഖ്യാപിച്ചതിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും സംഘടന

    Date:

    വാഷിംഗ്ടണ്‍: 42 രാജ്യങ്ങളിലായി 3,417 പേരെ ബാധിച്ചതോടെ വ്യാഴാഴ്ച ശാസ്ത്ര-പൗര സംഘങ്ങളുടെ ആഗോള സഹകരണ വേദിയായ ലോകാരോഗ്യ ശൃംഘല കുരങ്ങുപനി ഒരു പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു.
    കുരങ്ങുപനിക്ക് മറ്റൊരു പേര് തീരുമാനിക്കുന്നതിന് വ്യാഴാഴ്ച ലോകാരോഗ്യ സംഘടനയുടെ യോഗം ചേര്‍ന്നതിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം.

    58 രാജ്യങ്ങളിലായി 3,417 കുരങ്ങുപനി കേസുകള്‍ സ്ഥിരീകരിച്ചതായി റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അണുബാധ കേസുകള്‍ തത്സമയം കണ്ടെത്തുന്ന വെബ്‌സൈറ്റായ മങ്കിപോക്‌സ്മീറ്ററിനെ ഉദ്ധരിച്ച് ഡബ്ല്യുഎച്ച്എന്‍ പറഞ്ഞു. കുരങ്ങുപനി ഒരു ദുരന്തമായി മാറുന്നത് തടയാന്‍ ലോകാരോഗ്യ സംഘടനയും നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഓര്‍ഗനൈസേഷനുകളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡബ്ല്യുഎച്എന്‍ ആവശ്യപ്പെട്ടു.

    മരണനിരക്ക് വസൂരിയെ അപേക്ഷിച്ച് വളരെ കുറവാണെങ്കിലും, നിലവിലുള്ള വ്യാപനം തടയാന്‍ ആഗോളതലത്തില്‍ യോജിച്ച നടപടി സ്വീകരിച്ചില്ലെങ്കില്‍, അണുബാധ ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കാനും നിരവധി പേര്‍ അന്ധരും വികലാംഗരുമാകാനും ഇടയാക്കും.

    ലോകാരോഗ്യ സംഘടന അവരുടെ സ്വന്തം പബ്ലിക് ഹെല്‍ത് എമര്‍ജന്‍സി ഓഫ് ഇന്റര്‍നാഷനല്‍ കണ്‍സേണ്‍ അടിയന്തിരമായി പ്രഖ്യാപിക്കേണ്ടതുണ്ട്. 2020 ജനുവരി ആദ്യം കോവിഡ്-19 പ്രഖ്യാപിക്കാതിരിക്കുന്നതിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം’, എപിഡെമിയോളജിസ്റ്റും ഹെല്‍ത് ഇകണോമിസ്റ്റും ഡബ്ല്യുഎച്എ ന്‍ സഹസ്ഥാപകനുമായ എറിക് ഫീഗ്ല്-ഡിംഗ് പ്രസ്താവനയില്‍ പറഞ്ഞു.

    കുരങ്ങുപനി മഹാമാരിയായി കൂടുതല്‍ വളരാന്‍ കാത്തിരിക്കരുത്. ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് രോഗലക്ഷണങ്ങളെക്കുറിച്ചുള്ള വ്യക്തമായ പൊതു ആശയവിനിമയം, വ്യാപകമായ പരിശോധനകള്‍, വളരെ കുറച്ച് ക്വാറന്റൈനുകളുള്ള കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് എന്നിവ മാത്രമേ ഇപ്പോള്‍ ആവശ്യമുള്ളൂ. കാലതാമസം മഹാമാരിയെ കൂടുതല്‍ കഠിനമാക്കുകയും അനന്തരഫലങ്ങള്‍ കൂടുതല്‍ വഷളാവുകയും ചെയ്യും’ ന്യൂ ഇന്‍ഗ്ലന്‍ഡ് കോംപ്ലക്സ് സിസ്റ്റം ഇന്‍സ്റ്റിറ്റിയൂടിന്റെ പ്രസിഡന്റും ഡബ്ല്യുഎച്എനിന്റെ സഹസ്ഥാപകനുമായ യനീര്‍ ബാര്‍-യാം കൂട്ടിച്ചേര്‍ത്തു.

    ഇതുവരെ മിക്ക കേസുകളും മുതിര്‍ന്നവരിലാണ് സ്ഥിരീകരിച്ചത്. എന്നാല്‍ കുട്ടികള്‍ക്കിടയിലുള്ള വ്യാപനം കൂടുതല്‍ ഗുരുതരമായ കേസുകളിലേക്കും കൂടുതല്‍ മരണങ്ങളിലേക്കും നയിക്കും. മൃഗങ്ങള്‍, പ്രത്യേകിച്ച് എലികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയുടെ അണുബാധ തടയുന്നത് കൂടുതല്‍ ബുദ്ധിമുട്ടാകും.

    പൊതുജനങ്ങള്‍ക്ക് കാര്യമായ ദോഷം വരുത്താന്‍ സാധ്യതയുള്ള ഒരു വൈറസാണ് കുരങ്ങുപനി, രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം. മരണം, ചര്‍മത്തിലെ പാടുകള്‍, അന്ധത, മറ്റ് ദീര്‍ഘകാല വൈകല്യങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ എന്നിവരെല്ലാം കഠിനമായ രോഗത്തിന് ഇരയാകും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....