MORE

    കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഔദ്യോഗികമായി പുതിയ അദ്ധ്യായം ആരംഭിക്കുന്നു

    Date:

    തെന്നിന്ത്യന്‍ നടി നയന്‍താരയുടെയും തമിഴ് സംവിധായകനും നിര്‍മ്മാതാവുമായ വിഘ്‌നേഷ് ശിവന്റെയും വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു.

    ചെന്നൈ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഫോര്‍പോയിന്റ്സ് റിസോര്‍ട്ടില്‍ ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങ് നടക്കുന്നത്. താരവിവാഹത്തോടനുബന്ധിച്ച്‌ മഹാബലിപുരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ച മുമ്ബ് തന്നെ റിസോര്‍ട്ട് പൂര്‍ണ്ണമായി വിവാഹാവശ്യത്തിനായി വിട്ടു നല്‍കിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്രലോകത്തു നിന്ന് പ്രമുഖരായ 30 താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ട്.

    സംവിധായകന്‍ ഗൗതം മേനോന്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രമുഖ ഒ.ടി.ടി പ്ളാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിനവേണ്ടി വിവാഹ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ഡോക്യുമെന്ററി രീതിയില്‍ ഷൂട്ട് ചെയ്ത ശേഷം ഒ.ടി.ടിയിലൂടെ സ്ട്രീം ചെയ്യും.

    കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഔദ്യോഗികമായി പുതിയ അദ്ധ്യായം ആരംഭിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് നയന്‍താരയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ വിഗ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....